ഇരിങ്ങാലക്കുട എം.എൽ.എ യും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ പ്രൊഫ. ആർ ബിന്ദു ക്രൈസ്റ്റ് കോളേജ് സന്ദർശിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എം.എൽ.എ യും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ പ്രൊഫ. ആർ ബിന്ദു ക്രൈസ്റ്റ് കോളേജ് സന്ദർശിച്ചു. കോളേജ് മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞമ്പള്ളി, പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ്, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോയ് പീണിക്കപറമ്പിൽ, ഡോ. കെ വൈ ഷാജു, ഡോ. സി ഒ ജോഷി, അദ്ധ്യാപകർ എന്നിവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു.

അമേരിക്കയിൽ ഉന്നത പഠനത്തിന് ഒന്നര കോടിയോളം രൂപയുടെ സ്കോളർഷിപ്പ് ലഭിച്ച ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥി അമർനാഥിനെ ചടങ്ങിൽ മന്ത്രി അഭിനന്ദിച്ചു. യാത്രയ്ക്കും മറ്റുമുള്ള ചിലവിനായി ക്രൈസ്റ്റ് കോളേജ് അധ്യാപകരുടെയും പൂർവ്വ വിദ്യാർഥികളുടെയും സാമൂഹ്യ സേവന സംഘടനയായ തവനിഷിന്റെയും മറ്റ് സുമനസുകളുടെയും സഹകരണത്തിൽ സമാഹരിച്ച നാലുലക്ഷം രൂപ അമർനാഥിനു കൈമാറി. ഇരിങ്ങാലക്കുടയുടെ സാമൂഹിക വിദ്യാഭ്യാസ ഉയർച്ചയിൽ നിർണായക പങ്കുവഹിക്കുന്ന ക്രൈസ്റ്റ് കോളേജിനെ മന്ത്രി പ്രത്യേകം പ്രശംസിച്ചു.

Leave a comment

Top