
ഇരിങ്ങാലക്കുട : എം.സി.പി. കൺവെന്ഷന് സെന്ററിന്റെ അനധികൃത നിര്‍മ്മാണം കണ്ടെത്തിയ കേരള ഹൈക്കോടതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ക്രമവല്‍ക്കരിക്കുന്നതിന് പുതിയതായി മുനിസിപ്പാലിറ്റിയില്‍ നിന്നും കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് സമ്പാദിക്കേണ്ടതാണെന്ന് ഉത്തരവായിരുന്നതിനെ തുടർന്ന്, ആയതിന്റെ അടിസ്ഥാനത്തില്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിന് അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്നോടിയായി കൺവെന്ഷന് സെന്റര്‍ സ്ഥിതി ചെയ്യുന്ന ഇരിങ്ങാലക്കുട വില്ലേജ് സര്‍വ്വെ 350/1, 350/2, 351/P, 352/1, 350/1 352/2, 352/3, 352/5, 347/1
എന്നിവയിൽ ഉള്‍പ്പെടുന്ന ഭൂമിയില്‍ സെന്റര്‍ നിര്‍മ്മാണം അനുമതിക്കായി എം.പി.ജാക്സനും സഹോദരന്മാരും, ബോധിപ്പിച്ച അപേക്ഷകളിൽ മുകുന്ദപുരം തഹസില്‍ദാരുടേയും, ഇരിങ്ങാലക്കുട കൃഷി ഓഫീസറുടേയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലും, കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് ആന്റ്എൻവയോൺമെന്റ് സെന്ററിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും, ഈ സ്ഥലങ്ങളുടെ വിവിധ കാലയളവിലെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പരിശോധിച്ചും, മുന്‍പിന്നാലെ തന്നെ 12300 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കൺ വെന്ഷന് സെന്റര്‍ പണി പൂര്‍ത്തീകരിച്ചിട്ടുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് കേരള ഭൂവിനിയോഗ ഉത്തരവ് പ്രകാരം സമര്‍പ്പിച്ച അപേക്ഷകള്‍ നിരസിച്ചുകൊണ്ട് സബ്ബ് കളക്ടര്‍ ഡോ. രേണു രാജ് ഐ.എ.എസ്. ഉത്തരവിട്ടു.
2013-ല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച എം.സി.പി.കൺവെന്ഷന് സെന്റര്‍ സ്ഥിതി ചെയുന്ന വഹകള്‍ കേരള ഭൂവിനിയോഗ ഉത്തരവ് പ്രകാരം ക്രമപ്പെടത്തുന്നതിന് 2017 മാര്‍ച്ച് മാസത്തിലാണ് അപേക്ഷ ബോധിപ്പിച്ചിരുന്നത്. ‘ കേരള ഹൈക്കോടതിയുടെ ഉത്തരവുകള്‍ പാലിച്ചുകൊണ്ടാണ് സബ്ബ് കളക്ടറുടെ ഉത്തരവ്.