എം.പി യുടെ കോവിഡ് കെയർ പദ്ധതിയ്ക്ക് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ തുടക്കമായി

ഇരിങ്ങാലക്കുട : തൃശൂർ എം.പി ടി എൻ പ്രതാപന്‍റെ കോവിഡ് കെയർ പദ്ധതിയ്ക്ക് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ തുടക്കമായി. ടി എൻ പ്രതാപന്‍റെ കയ്യിൽനിന്നും നിയോജക മണ്ഡലത്തിലെ ഒൻപത് മണ്ഡലങ്ങളിലേക്കുള്ള പൾസ് ഓക്സോമീറ്റർ , അണു നശീകരണ ഫോഗ് മിഷ്യൻ, മാസ്ക്ക്, ടെബറെച്ചർ അളക്കുന്ന മിഷ്യൻ എം.പി യുടെ ബ്രിഗേഡ് അംഗങ്ങൾക്കുള്ള യൂണിഫോം , ഗ്ലൗസ് എന്നി ഉപകരണങ്ങൾ ഡി.സി.സി ഉപാധ്യക്ഷൻ അഡ്വ. എം.എസ് അനിൽകുമാർ ഏറ്റുവാങ്ങി. നിയോജക മണ്ഡലം കോവിഡ് കെയർ കോർഡിനേറ്റർ ഷാറ്റോ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സോണിയാ ഗിരി ഡി.സി.സി. ഭാരവാഹികളായ സതീഷ് വിമലൻ, ആൻ്റോ പെരുംമ്പിള്ളി, സോമൻ ചിറ്റേഴത്ത്, ബ്ലോക്ക് പ്രസിഡന്റ് ടി.വി ചാർളി, മണ്ഡലം പ്രസിഡണ്ടുമാരായ ജോസഫ് ചാക്കോ,ബൈജു കുറ്റിക്കാടൻ, എ ഹൈദ്രോസ്, യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് വിബിൻ വെള്ളയത്ത് എന്നിവർ സന്നിഹിതരായി. അടുത്ത ഘട്ടത്തിൽ ഒരോ വാർഡിലേക്കും പൾസ് ഓക്സോമീറ്റർ നൽകുമെന്നും എം. പി വ്യക്തമാക്കി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top