ചെത്ത് തൊഴിലാളിയുടെ വീടിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന വാറ്റ് കേന്ദ്രം കണ്ടെത്തി, തൊഴിലാളി കസ്റ്റഡിയിൽ

ഇരിങ്ങാലക്കുട : ചെത്ത് തൊഴിലാളിയുടെ വീടിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന വാറ്റ് കേന്ദ്രം വള്ളിവട്ടം നെടുവാങ്ങാട് ഇരിങ്ങാലക്കുട പോലീസ് കണ്ടെത്തി, ചെത്ത് തൊഴിലാളിയായ വള്ളിവട്ടം ബ്രാലം ഇഴുവത്ര ഇ.വി മണിലാൽ പോലീസിൻ്റെ പിടിയിലായി. വീടിനോട് ചേർന്നുള്ള ഷെഡിലാണ് വാറ്റ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. 80ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു.

ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി ആർ രാജേഷിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. ഇരിങ്ങാലക്കുട എസ് ഐ മാരായ ജിഷിൽ, ക്ലീറ്റസ്, എ.എസ്.ഐ ജെനിൻ, അഗദീഷ്, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ശ്രീജിത്ത്, എസ്.സി.പി.ഓമാരായ ഉമേഷ്, നിക്സൺ, മുസ്തഫ ഷൗക്കർ, സി പി ഒമാരായ സുധീഷ്, രാഹുൽ, ഫൈസൽ എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top