
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് ലോക്ക് ഡൌൺ കഴിയുന്നത് വരെ മിണ്ടാപ്രാണികൾക്ക് ഭക്ഷണം കൊടുക്കുവാൻ മുന്നിട്ടിറങ്ങി. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ്, വൈസ് പ്രിൻസിപ്പൽ ഫാ. ജോയ് പീണിക്കപറമ്പിൽ, ഇരിങ്ങാലക്കുട നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വാർഡ് കൗൺസിലറുമായ ജെയ്സൺ പാറേക്കാടൻ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു . തവനിഷ് സ്റ്റുഡന്റ് സെക്രട്ടറി ശ്യാം കൃഷ്ണ, സ്റ്റുഡന്റ് കോർഡിനേറ്റേഴ്സ് ആയ കരിഷ്മ പയസ്, ആദം ജോയ്, അശ്വതി, രാഫേൽ എന്നിവർ നേതൃത്വം നല്കി.
Leave a comment