തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച 2147 പേര്‍ക്ക് കൂടി കോവിഡ്, 2489 പേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് ഇന്ന് 29,803

തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച 2147 പേര്‍ക്ക് കൂടി കോവിഡ്, 2489 പേര്‍ രോഗമുക്തരായി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.36% ആണ്. 2123 പേർക്ക് സമ്പർക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 29,803

തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച (25/05/2021) 2147 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2489 പേര്‍ രോഗമുക്തരായി. ജില്ലയില്‍ തിങ്കളാഴ്ച്ച സമ്പര്‍ക്കം വഴി 2123 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 13,355 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 93 പേര്‍ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,25,371 ആണ്. 2,10,717 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.36% ആണ്.

ജില്ലയിൽ ചൊവ്വാഴ്ച്ച സമ്പര്‍ക്കം വഴി 2123 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 14 പേര്‍ക്കും, 07 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, കൂടാതെ ഉറവിടം അറിയാത്ത 03 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 165 പുരുഷന്‍മാരും 182 സ്ത്രീകളും പത്ത് വയസ്സിനു താഴെ 83 ആണ്‍കുട്ടികളും 78 പെണ്‍കുട്ടികളുമുണ്ട്.

സംസ്ഥാനത്ത് ഇന്ന് 29,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 27,502 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.33,397പേര്‍ രോഗമുക്തി നേടി. 177 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7731ആയി.

Leave a comment

Top