സോളാർ ഹാലോ എന്ന അപൂർവ പ്രതിഭാസം ഇരിങ്ങാലക്കുടയിലും ദൃശ്യമായി

ഇരിങ്ങാലക്കുട : സൂര്യന് ചുറ്റും വട്ടത്തിൽ മഴവില്ലു കാണുന്ന പ്രതിഭാസമാണ് സോളാർ ഹാലോ തിങ്കളാഴ്ച ഉച്ചയോടെ ഇരിങ്ങാലക്കുടയുടെ മാനത്തും ദൃശ്യമായി. അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ അളവ് കൂടുന്നതാണ് പ്രതിഭാസത്തിനു കാരണം. കൂടുതൽ ഐസ് കണങ്ങൾ അടങ്ങിയ സിറസ് മേഘങ്ങൾ സൂര്യനു താഴെ വരുമ്പോഴാണ് ഇത് ഉണ്ടാകുന്നത്. ഈ ഈർപ്പത്തിലെ ജലകണങ്ങളിൽ പ്രകാശം തട്ടി വികിരണം മൂലമാണ് സൂര്യനു ചുറ്റും വലയം തീർത്തതായി തോന്നുന്നത്. സൂര്യവലയത്തേ സോളാർ ഹാലോ എന്നാണ് പറയുന്നത്. CLICK TO WATCH VIDEO

Leave a comment

Top