കോവിഡ് ബാധിത കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ നൽകി

വെള്ളാങ്ങല്ലൂർ : വെള്ളാങ്ങല്ലൂർ മണ്ഡലം കോവിഡ് സെല്ലിന്‍റെ ഭാഗമായി വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ 18,19 വാർഡുകളിലെ കോവിഡ് ബാധിതരും നിർദ്ധനരുമായാ കുടുംബങ്ങൾക്ക് വാർഡ് കോൺഗ്രസ്‌ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ 100ൽ പരം ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.

കോൺഗ്രസ്‌ പാർലിമെന്ററി പാർട്ടി നേതാവ് ഷംസു വെളുത്തേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ മെമ്പർ കൃഷ്ണകുമാർ മരുന്ന് വിതരണം നടത്തി. ബ്ലോക്ക് കോൺഗ്രസ്‌ സെക്രട്ടറി ഹരി കുറ്റിപറമ്പിൽ, മണ്ഡലം കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ഇ.കെ. ജോബി. ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Leave a comment

Top