കെ.പി.എം.എസ് കോവിഡ് ഹെൽപ്പ് ഡെസ്ക്ക് രൂപീകരിച്ചു

വെള്ളാങ്കല്ലൂർ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള പുലയർ മഹാസഭ വെള്ളാങ്കല്ലൂർ യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് ഹെൽപ്പ് ഡെസ്ക് രൂപീകരിച്ചു. യൂണിയൻ പ്രസിഡണ്ട് ശശി കോട്ടോളിയുടെ അധ്യക്ഷതയിൽ ഓൺലെയിനിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ഉപാധ്യക്ഷൻ പി.എ. അജയഘോഷ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന കമ്മിറ്റി അംഗം പി എൻ സുരൻ, യൂണിയൻ സെക്രട്ടറി സന്തോഷ് ഇടയിലപ്പുര എന്നിവർ സംസാരിച്ചു. ശശി കോട്ടോളി ചെയർമാൻ, സന്തോഷ് ഇടയിലപ്പുര ചീഫ് കോർഡിനേറ്റർ, സുനിൽ പടിയൂർ കോഡിനേറ്റർ എന്നിവർ ഭാരവാഹികളായി. പത്തംഗ സമിതിയെ തെരഞ്ഞെടുത്തു. യോഗത്തിന് എൻ വി ഹരിദാസ് സ്വാഗതവും, പി വി അയ്യപ്പൻ നന്ദിയും പറഞ്ഞു .

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top