ഉന്നത വിദ്യാഭ്യാസ — സാമൂഹ്യ നീതി വകുപ്പ് മന്ത്രി പ്രൊഫ ആർ. ബിന്ദു ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ. പോളി കണ്ണൂക്കാടനെ സന്ദർശിച്ചു

ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസ — സാമൂഹ്യ നീതി വകുപ്പ് മന്ത്രി പ്രൊഫ ആർ. ബിന്ദു ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ. പോളി കണ്ണൂക്കാടനെ സന്ദർശിച്ചു. ഇരിങ്ങാലക്കുട ബിഷപ്പ് ഹൗസിലെത്തിയ മന്ത്രിയെ മാർ. പോളി കണ്ണൂക്കാടൻ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. ഇരിങ്ങാലക്കുടയുടെ സ്പന്ദനങ്ങളെ തിരിച്ചറിഞ്ഞും പാവപ്പെട്ടവർക്കും അവശർക്കും വേണ്ടി പ്രവർത്തിക്കാൻ കഴിയട്ടെയെന്ന് ബിഷപ്പ് ആശിർവദിച്ചു. രൂപതക്ക് കീഴിലുള്ള ചാലക്കുടി മെഡിക്കൽ അക്കാദമിയുടെ ഹോസ്റ്റൽ , കരാഞ്ചിറ സ്കൂൾ തുടങ്ങിയ വിവിധ സ്ഥാപനങ്ങൾ കോവിഡ് പ്രവർത്തനങ്ങൾക്കായി വിട്ടു നൽകി ഗവൺമെന്റുമായി സഹകരിച്ച് പവർത്തിക്കുന്നുണ്ടെന്നും ബിഷപ്പ് പറഞ്ഞു.

കേരളത്തിലെ വിദ്യാഭ്യാസ — സാമൂഹ്യ സേവന രംഗത്ത് പണ്ട് കാലം മുതലേ പാതിരിമാർ മികച്ച സംഭാവന നൽകിയിട്ടുള്ളവരാണെന്നും തുടർന്നും ഈ സഹകരണം ഉണ്ടാകണമെന്നും പറഞ്ഞ് തനിക്ക് നൽകിയ ഊഷ്മളമായ സ്വീകരണത്തിന് നന്ദി അറിയിച്ചു. ബിഷപ്പ് ഹൗസിൽ നടന്ന ചടങ്ങിൽ മന്ത്രിയോടൊപ്പം സി.പി.ഐ (എം) ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് , സി.പി.ഐ. (എം) ഇരിങ്ങാലക്കുട ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡോ. കെ.പി. ജോർജ് , മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ്.ജെ. ചിറ്റിലപ്പിള്ളി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top