തൃശ്ശൂര്‍ ജില്ലയിൽ ശനിയാഴ്ച 2404 പേര്‍ക്ക് കൂടി കോവിഡ്, 7353 പേര്‍ രോഗമുക്തരായി, സംസ്ഥാനത്ത് ഇന്ന് 28514

തൃശ്ശൂര്‍ ജില്ലയിൽ ശനിയാഴ്ച 2404 പേര്‍ക്ക് കൂടി കോവിഡ്, 7353 പേര്‍ രോഗമുക്തരായി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.19% ആണ്. 2395 പേർക്ക് സമ്പർക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 28514

തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (22/05/2021) 2404 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 7353 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിത രായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21,150 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 87 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,19,288 ആണ്. 1,96,853 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.19% ആണ്.

ജില്ലയില്‍ ശനിയാഴ്ച്ച സമ്പര്‍ക്കം വഴി 2395 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 05 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 180 പുരുഷന്‍മാരും ൨൧൩ സ്ത്രീകളും പത്ത് വയസ്സിനു താഴെ 89 ആണ്‍കുട്ടികളും 93 പെണ്‍കുട്ടികളുമുണ്ട്.

സംസ്ഥാനത്ത് ഇന്ന് 28 ,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 26 ,347 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 45400 പേര്‍ രോഗമുക്തി നേടി. 176മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7170 ആയി.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top