ഇരിങ്ങാലക്കുട : എറണാക്കുളം ജില്ലയിലെ വടയമ്പാടിയിൽ മൂന്ന് ദലിത് കോളനിക്കാർ അവരുടെ പൊതു ആവശ്യങ്ങൾക്കായി ഉപയോഗിച്ച് പോന്നിരുന്ന, മൈതാനവും, പൊതുവഴിയും കെട്ടി അടച്ചതിനെതിരെ സമരം ചെയ്യുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇരിങ്ങാലക്കുടയിൽ പ്രതിഷേധ നിൽപ്പ് സമരം സംഘടിപ്പിച്ചു. ജാതി മതിലിനെതിരെയുള്ള പ്രതിഷേധക്കാരെ തീവ്രവാദികളാക്കിയും, സാമൂഹിക വിരുദ്ധരാക്കിയും കള്ള കേസ്സിൽ കുടുക്കി സമരത്തേ അടിച്ചമർത്താനുള്ള നീക്കത്തിൽ നിന്നു സർക്കാർ പിന്മാറണമെന്ന് നിൽപ്പ് സമരം ഉൽഘാടനം ചെയ്ത കേരള ദലിത് പന്തേഴ്സ് സെക്രട്ടറി അഡ്വ. പി കെ.പ്രദീപ് കുമാർ ആവശ്യപ്പെട്ടു. ഇത്തരം നീക്കങ്ങൾ ദലിത് ജനതയോടുള്ള സർക്കാരിന്റെ സമീപനമാണ് കാണിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അഡ്വ. പി.കെ.നാരായണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന കവി രാധാകൃഷ്ണൻ വേട്ടത്ത്, ബി എസ് പി ജില്ലാ പ്രസിഡണ്ട് പി.പി.ഉണ്ണിരാജ്, എം എം കാർത്തികേയൻ, ടി.കെ.സന്തോഷ്, സന്തോഷ് തളിക്കുളം, തുടങ്ങിവർ പങ്കെടുത്ത് സംസാരിച്ചു. അഡ്വ.സി കെ.ദാസൻ സ്വാഗതവും, പി എൻ സുരൻ നന്ദിയും പറഞ്ഞു.