പുതിയ സർക്കാർ മുൻഗണന നൽകുന്ന പ്രധാനമേഖല ഉന്നത വിദ്യാഭ്യാസമായിരിക്കുമെന്ന് മുഖ്യമന്ത്രി – വകുപ്പ് മന്ത്രി സ്വന്തമായിട്ടുള്ള ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിന്‍റെ വികസന പാതകൾ തുറക്കുമോ ?

ഇരിങ്ങാലക്കുട : പുതിയ സർക്കാർ മുൻഗണന നൽകുന്ന പ്രധാനമേഖല ഉന്നത വിദ്യാഭ്യാസമായിരിക്കുമെന്ന് മുഖ്യമന്ത്രി ആദ്യ മന്ത്രിസഭാ യോഗത്തിനു ശേഷം പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മന്ത്രി സ്വന്തമായിട്ടുള്ള ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിന്‍റെ വികസന സാധ്യതകൾക്ക് മുഖ്യമന്ത്രിയുടെ പ്രസ്താവന വലിയ ഗുണം ചെയ്യുമെന്നാണ് പൊതുവിൽ കരുതുന്നത്.

വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനത്ത് തന്നെ മികവ് കാണിക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് ഇരിങ്ങാലക്കുട. ഉന്നതവിദ്യാഭ്യാസ രംഗത്തെ പല പദ്ധതികൾ നടപ്പിലാക്കാൻ സജ്ജവുമാണ് ഇവിടത്തെ സാഹചര്യങ്ങളും. ഈ അസുലഭ സാഹചര്യം വകുപ്പ് മന്ത്രികൂടിയായ പ്രൊഫ ആർ ബിന്ദു എങ്ങിനെ പ്രയോജനപ്പെടുത്തും എന്നതിലാണ് ഇനി നിയോജക മണ്ഡലത്തിന്‍റെ വികസന പ്രതീക്ഷ.

ഈ സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കാൻ ഉദ്ദേശ്ശിക്കുന്ന കാര്യങ്ങൾ

പുതിയ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ അധ്യയനം കലാലയങ്ങളിലും സർവകലാശാലകളിലും ആവിഷ്കരിക്കും. ഓൺലൈൻ കോഴ്‌സുകൾ വികസിപ്പിച്ചെടുക്കുവാൻ അന്തർസർവ്വകലാശാല ഗ്രൂപ്പുകളെ സജ്ജമാക്കും. ഇതിനായി വിവിധ വിഷയങ്ങളിലെ വിദഗ്ധരുടെ പൂൾ സജ്ജമാക്കും. അധ്യാപനത്തിനും ഗവേഷണത്തിനും വിദ്യാർത്ഥികളുടെ കൈമാറ്റത്തിനുള്ള എക്സ്ചേഞ്ച് ദേശിയ – അന്താരാഷ്ട്രതലത്തിൽ തന്നെ വികസിപ്പിച്ചെടുക്കും.

കേന്ദ്ര സർക്കാരിന്‍റെ ഉദാരവത്കരണ സ്വകാര്യവൽക്കരണ നയങ്ങൾ നടപ്പാക്കപ്പെടുന്ന പ്രധാന മേഖലകൂടിയാണ് ഉന്നതവിദ്യാഭ്യാസ മേഖല . ഈ മേഖലയെ വർഗീയ, അമിതാധികാര ശക്തികളും ലക്‌ഷ്യം വച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. അതിനാൽ ഇത്തരത്തിൽ ദേശിയ തലത്തിൽ നടപ്പാക്കുന്ന നയങ്ങൾക്ക് ബദൽ സമീപനം സംസ്ഥാനം മുന്നോട്ടു വക്കും.

ഓരോ വിജ്ഞാന ശാഖയുടെയും കാര്യക്ഷമത പരിഭോഷിപ്പിക്കും. ബിരുദ ബിരുദാനന്തര വിദ്യാഭ്യാസത്തിനും അക്കാദമിക് ഗവേഷണത്തിനും ഉതകുന്ന സമീപനങ്ങൾ സ്വീകരിക്കും. അതിനു അനിയോജ്യമായ കോഴ്‌സുകൾ ആരംഭിക്കും. ശ്രേഷ്ഠ കേന്ദ്രങ്ങളും അതെ മാതൃകയിലുള്ള ഡിപ്പാർട്ടുമെന്റുകളും ഇതിന്‍റെ ഭാഗമായി സജ്ജമാക്കും

അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ന്യായമായ ആവശ്യങ്ങളോട് സുതാര്യമായി പ്രതികരിക്കുന്ന തലത്തിൽ ഭരണപരമായ നിയന്ത്രണങ്ങളിൽ ആവശ്യമായ അയവ് വരുത്തും. പുതിയ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ അധ്യയനം എങ്ങിനെ നമ്മുടെ കലാലയങ്ങളിലും സർവകലാശാലകളിലും ആവിഷ്കരിക്കാം എന്നതിനെ കുറിച്ച് പഠനം നടത്തും.
ലൈബ്രറിയുടെ നവീകരണം സാധ്യമാക്കും. ഈ വിഭവങ്ങൾ ക്യാമ്പസ്സുകളും സ്ഥാപനങ്ങളും പങ്ക്വക്കിനത്തിനുള്ള മാർഗങ്ങൾ കണ്ടെത്തും.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ സാമൂഹ്യനീതിയും പ്രാദേശിക സന്തുലികാവസ്ഥയും ഉറപ്പ് വരുത്തുന്നതിനുള്ള ഇടപെടൽ നടത്തും. ഓരോ സർവ്വകലാശാലക്കും, കലാലയത്തിനും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും പ്രതേക പദവികളും പരിപാടികളും ആവശ്യകത കണക്കിലെടുത്ത് തയാറാക്കും. ശാസ്ത്ര സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളുടെ വിപുലമായ ശൃംഖല പ്രതേക ശ്രദ്ധയോടെ ശക്തിപ്പെടുത്തും. ഗവേഷണ സ്ഥാപനങ്ങളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും പരസ്പരം ബന്ധപ്പെട്ട പ്രവർത്തിക്കുന്നതിനുള്ള സാഹചര്യം ഒരുക്കും.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top