അവശതയനുഭവിക്കുന്ന 125 കുടുംബങ്ങൾക്ക് ഭക്ഷ്യ-പച്ചക്കറി കിറ്റുമായി സി.പി.ഐ ഇരിങ്ങാലക്കുട ടൗൺ ലോക്കൽ കമ്മിറ്റി

ഇരിങ്ങാലക്കുട : കോവിഡും ലോക്ഡൗൺ മൂലവും ധാരാളം കുടുംബങ്ങൾ അത്യാവശ്യക്കാരായി ഉണ്ടെന്ന് മനസ്സിലാക്കി സി.പി.ഐ ഇരിങ്ങാലക്കുട ടൗൺ ലോക്കൽ കമ്മിറ്റി ഭക്ഷ്യ പച്ചക്കറി കിറ്റ് വിതരണം ചെയ്തു. എൽ.ഡി.എഫ് തുടർഭരണ സർക്കാർ അധികാരമേറ്റ വ്യാഴാഴ്ച 125 കുടുംബങ്ങൾക്ക് 500 രൂപ വിലവരുന്ന ഭക്ഷ്യ- പച്ചക്കറി കിറ്റ് വിതരണം ആരംഭിച്ചു.

ഒന്നു മുതൽ പത്ത് വരെ കിറ്റുകൾക്കാവശ്യമായ പണം നിരവധി സുമനസ്സുകളിൽ നിന്ന് സമാഹരിച്ചാണ് ഇത് സാധ്യമാക്കിയത്. കോവിഡ് മാനദണ്ഡം പാലിച്ച് പാക്കിങ് നടത്തി ടൗണിലെ ബ്രാഞ്ച് സെക്രട്ടറിമാരും പ്രധാന പ്രവർത്തകരും ചേർന്ന് ആവശ്യക്കാരുടെ വീടുകളിൽ എത്തിച്ചു നൽകും. സെക്രട്ടറി കെ.എസ്. പ്രസാദ്, അഡ്വ രാജേഷ് തമ്പാൻ, വർധനൻ പുളിക്കൽ, ബെന്നി വിൻസെൻ്റ്, അഡ്വ. ജോബി പി.ജെ. സുനിൽ, സരിത വി.കെ. വിവിധ ബ്രാഞ്ച് സെക്രട്ടറിമാർ, പ്രവർത്തകർ എന്നിവർ മുൻകയ്യെടുത്തു. മണ്ഡലം സെക്രട്ടറി പി.മണി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.

Leave a comment

Top