ആനകൾക്ക് പട്ട ശേഖരിക്കുന്ന ജോലിക്കാർ, കയറ്റി കൊണ്ടുവരുന്ന വാഹനങ്ങൾ എന്നിവക്ക് ലോക്ക്ഡൌൺ ഇളവുകൾ

ഇരിങ്ങാലക്കുട : ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ തൃശ്ശൂർ ജില്ലയുടെ വിവിധ ദേവസ്വങ്ങളുടെ ഉടമസ്ഥതയിൽ പരിപാലിച്ചുവരുന്ന ആനകൾക്ക് യഥാസമയം ഭക്ഷണം ലഭിക്കുന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ആനകൾക്ക് പട്ട ശേഖരിക്കുന്ന ജോലിക്കാർ, കയറ്റി കൊണ്ടുവരുന്ന വാഹനങ്ങൾ എന്നിവയ്ക്ക് ലോക്കഡോൺ നിയന്ത്രണങ്ങളിൽ നിന്നും നാട്ടാന പരിപാലനത്തിന്‍റെ ഭാഗമായി ഇളവുകൾ നൽകി ജില്ലാ ഭരണകൂടം ഉത്തരവിറക്കി.

മേൽപ്പറഞ്ഞ വാഹനങ്ങളും ബന്ധപ്പെട്ട ജോലിക്കാരും ആവശ്യമായ രേഖകൾ കൈവശം വെക്കേണ്ടതാണ്. ജീവനക്കാർ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള കോവിഡ് മാനദണ്ഡങ്ങൾ കർശനമായും പാലിക്കേണ്ടതാണ്.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി https://chat.whatsapp.com/I22xfchhbuf2WqXG2WIR1j
വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക് പേജ് ഫോളോ ചെയ്യുക https://www.facebook.com/irinjalakuda

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top