തൃശൂർ ജില്ലയിലെ ട്രിപ്പിൾ ലോക്ക് ഡൗണിലെ അധികനിയന്ത്രണങ്ങള്‍ ഏതൊക്കെ ?

പലചരക്കുകട, ബേക്കറി എന്നീവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും പഴം പച്ചക്കറി കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ പ്രവര്‍ത്തിക്കാവുന്നതാണ്

ജില്ലയില്‍ മരണം, ചികിത്സ എന്നീ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആളുകള്‍ പുറത്തിറങ്ങി നടക്കുവാന്‍ പാടുള്ളതല്ല. ജില്ലയിലെ അതിർത്തി റോഡുകളും , പ്രാദേശിക റോഡുകളും അടച്ചിടേണ്ടതാണ്. ജില്ലയ്ക്കകത്തുള്ള പ്രധാന റോഡുകളിൽ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തണം. എന്നാല്‍ അടിയന്തര വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും അടിയന്തര ആവശ്യങ്ങള്‍ക്കുമുള്ള സഞ്ചാരസൗകര്യവും ഉറപ്പാക്കണം.

പലചരക്കുകട, ബേക്കറി എന്നീവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും പഴം പച്ചക്കറി കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ പ്രവര്‍ത്തിക്കാവുന്നതാണ്. എന്നാൽ വിതരണം ആർആർടികൾ, വാർഡ്തലകമ്മിറ്റി, ഹോം ഡെലിവറി എന്നിവ വഴി നടത്തേണ്ടതാണ്. അനുവദനീയമായ സ്ഥാപനങ്ങളില്‍തന്നെ ഒരേ സമയം മൂന്ന് ഉപഭോക്താക്കളിൽ കൂടുതല്‍ പേരെ പ്രവേശിപ്പിക്കുവാന്‍ പാടുള്ളതല്ല

ശനിയാഴ്ച ദിവസങ്ങളില്‍ മത്സ്യം, മാംസം, കോഴിക്കട കോൾഡ് സ്റ്റോറേജ് എന്നിവ രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ പ്രവര്‍ത്തിക്കാവുന്നതാണ്. എന്നാൽ വിതരണം ആ ർആർടികൾ, വാർഡ്തലകമ്മിറ്റി, ഹോം ഡെലിവറി എന്നിവവഴി നടത്തേണ്ടതാണ്.

ഹോട്ടലുകളും ഭക്ഷ്യഭോജന കടകളും രാവിലെ 8 മണി മുതല്‍ വെെകീട്ട് 7 മണിവരെ പാര്‍സല്‍ മാത്രം കൊടുക്കുന്നതിന് അനുവദനീയമാണ്. എന്നാൽ വിതരണം ആർആർടികൾ, വാർഡ്തലകമ്മിറ്റി, ഹോം ഡെലിവറി എന്നിവ വഴി നടത്തേണ്ടതാണ്.

ജില്ലയില്‍ റേഷന്‍കട, പൊതുവിതരണ കേന്ദ്രം, സഹകരണ സംഘം സ്റ്റോറുകൾ, പാൽ സൊസൈറ്റികൾ എന്നിവ രാവിലെ 8 മുതല്‍ ഉച്ചതിരിഞ്ഞ് 5 മണിവരെ പ്രവര്‍ത്തിക്കാവുന്നതാണ്. എന്നാൽ വിതരണം ആർആർടികൾ, വാർഡ്തലകമ്മിറ്റി, ഹോം ഡെലിവറി എന്നിവ വഴി നടത്തേണ്ടതാണ്.

ആശുപത്രികള്‍, രോഗി ചികിത്സയ്ക്കായുള്ള ക്ലീനിക്കുകള്‍, ആയൂര്‍വേദ ചികിത്സാകേന്ദ്രങ്ങള്‍ എന്നിവ അനുവദനീയമാണ്. എന്നാല്‍ ദന്ത സംരക്ഷണത്തിനായുള്ള ഡന്റല്‍ ക്ലീനിക്കുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതല്ല. മെഡിക്കൽ സ്റ്റോറുകൾക്ക് പ്രവർത്തിക്കാവുന്നതാണ്.

വിവാഹാഘോഷങ്ങളും മറ്റു ആഘേഘോഷങ്ങളും മാറ്റിവെയ്ക്കേണ്ടാണ്. എന്നാല്‍ അടിയന്തരമായ സാഹചര്യങ്ങളില്‍ വധൂവരന്മാരും മാതാപിതാക്കളും അടക്കം പരമാവധി 20 പേ രെ പങ്കെടുപ്പിച്ച വിവാഹം ചടങ്ങുമാത്രമായി നടത്താവുന്നതാണ്.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി https://chat.whatsapp.com/I22xfchhbuf2WqXG2WIR1j
വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക് പേജ് ഫോളോ ചെയ്യുക https://www.facebook.com/irinjalakuda

Leave a comment

Top