സഹൃദയയില്‍ സൗജന്യ അവധിക്കാല ക്ലാസ്

കൊടകര : ഹൈസ്‌കൂള്‍,ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ അവധിക്കാല ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നു. കോളേജിലെ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന പരിപാടിയില്‍ ഇലക്ട്രോണിക്‌സ്,ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയുടെ അടിസ്ഥാന തത്വങ്ങള്‍ പരിചയപ്പെടുത്തും.പുതിയ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിയാനും ഇലക്ട്രോണിക്‌സ് മേഖലകളെക്കുറിച്ച് അറിയാനും ഈ അവധിക്കാല ക്ലാസ് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കും.തിങ്കളാഴ്ചയാണ് ക്ലാസുകള്‍ തുടങ്ങുക.രജിസ്‌ട്രേഷന് : വെബ്‌സൈറ്റ് www.sahrdaya.ac.in/ece-summercamp/ .ഫോണ്‍.9961443764

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top