ആന്റിജൻ പരിശോധന നെഗറ്റീവ് ആകുന്ന, രോഗലക്ഷണമുള്ളവർക്ക് മാത്രം, ആർ.ടി.പി.സി.ആർ

ആന്റിജൻ പരിശോധന നെഗറ്റീവ് ആകുന്ന, രോഗലക്ഷണമുള്ളവർക്ക് മാത്രം, ആർ.ടി.പി.സി.ആർ നടത്തുന്നതാണ് ഈ ഘട്ടത്തിൽ പ്രായോഗികമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർ. ടി. പി. സി. ആർ ടെസ്റ്റ് ഫലം വൈകുന്ന സാഹചര്യത്തിൽ ഇതാണ് ഉചിതം. ഐ.സി.എം.ആറിന്‍റെ പുതിയ മാർഗ്ഗനിർദ്ദേശവും ഇതുമായി ബന്ധപ്പെട്ട് ഇറങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് പുറത്തു നിന്ന് വരുന്ന റെയിൽവേ യാത്രക്കാർ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പുള്ള ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top