ഇരിങ്ങാലക്കുട നഗരസഭയിൽ കോവിഡ് ഹെൽപ്പ് ഡെസ്ക് പ്രവർത്തനങ്ങൾ വിപുലമാക്കുന്നു

ഇരിങ്ങാലക്കുട : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാകുന്നതിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോവിഡ് ഹെൽപ്പ് ഡസ്ക് സേവനങ്ങൾ വിപുലമാക്കുന്നു. ഗവൺമെന്റ് ഉത്തരവ് പ്രകാരം വാർ റൂമിന്‍റെ നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് ഹെൽപ്പ് ഡസ്ക് പ്രവർത്തിക്കുന്നത്. നഗരസഭ ഉദ്യോഗസ്ഥർ, അംഗൻവാടി പ്രവർത്തകർ, സാക്ഷരതാ പ്രേരക്മാർ, എം.എസ്.ഡബ്ലിയു വിദ്യാർത്ഥികൾ, കമ്മ്യൂണിറ്റി കൗൺസിലേഴ്സ്, സി.ഡി.എസ് ഉദ്യോഗസ്ഥർ എന്നിവർ മൂന്ന് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഹെൽപ് ഡെസ്കിൽ ഉണ്ടായിരിക്കും.

ഇരിങ്ങാലക്കുട നിവാസികൾക്ക് മുഴുവൻ സമയവും സേവനങ്ങൾ നൽകുന്നതിനുള്ള സംവിധാനം വാർ റൂമിന്‍റെ നേതൃത്വത്തിലുള്ള ഹെൽപ്പ് ഡെസ്കിൽ സജ്ജമാണെന്ന് നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി പറഞ്ഞു.

കോ വിഡ് പോസിറ്റീവ് കേസുകളുടെ വിവരങ്ങൾ,
ആംബുലൻസ്, മറ്റു വാഹനങ്ങളുടെ ലഭ്യത സംബന്ധിച്ച് വിവരങ്ങൾ
പ്രൊഫഷണൽ കൗൺസിലർമാരുടെ സേവനം
റാപ്പിഡ് റെസ്പോൺസ് ടീം
ജനകീയ ഹോട്ടൽ കമ്മ്യൂണിറ്റി കിച്ചൺ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ
മറ്റ് കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ ഇവിടെ നിന്ന് ലഭിക്കും.


ഹെൽപ്പ് ഡെസ്ക് നമ്പറുകൾ
0480 2825238 9446015310 9446034512 9074914663
കൗൺസിലിങ്

8547220401 7025904131
നോഡൽ ഓഫീസർ

9446943838
ദിശ ഹെൽപ് ലൈൻ

1056

നഗരസഭാ നിവാസികളായ കോവിഡ് രോഗികക്ക് സ്വന്തം വീടുകളിൽ ക്വാറ​ന്‍റൈയിൻ സൗകര്യം ഇല്ലാത്ത സാഹചര്യത്തിൽ അവർക്ക് മാറി താമസിക്കുന്നതിനായി ഡോമിസീലിയറി കെയർ സെന്റർ ഇരിങ്ങാലക്കുട ഔർ ഹോസ്പിറ്റലിൽ ആരംഭിച്ചിട്ടുണ്ട്. നിലവിൽ അഞ്ച് രോഗികളെ ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മാത്രമായിരിക്കും പ്രവേശനം. ഡി.സി.സിയിൽ നാല് ജീവനക്കാരെ മുഴുവൻ സമയവും നിയമിച്ചിട്ടുണ്ട്.

ഇതിനുപുറമേ രോഗവ്യാപന തോതനുസരിച്ച് സി.എഫ്.എൽ.ടി.സി കൾ ആരംഭിക്കുന്നതിനായി നഗരസഭ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും ചെയർപേഴ്സൺ പറഞ്ഞു. ക്രൈസ്റ്റ് വുമൺസ് ഹോസ്റ്റൽ, ക്രൈസ് മെൻസ് ഹോസ്റ്റൽ, സെന്റ് ജോസഫ് കോളേജ് ഓഡിറ്റോറിയം തുടങ്ങിയിടങ്ങളിൽ ആരംഭിക്കുവാൻ നഗരസഭ സജ്ജമാണ്.

കോവിഡ് രോഗികൾക്കും ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കുമായി 5 ആംബുലൻസുകൾ നഗരസഭയിൽ ഒരുക്കിയിട്ടുണ്ട്. സന്നദ്ധരായ വ്യക്തികളിൽനിന്നും സ്വന്തം വാഹനം വിട്ടു നൽകുന്നതിനും, സന്നദ്ധ പ്രവർത്തനം ചെയ്യുവാൻ താല്പര്യമുള്ള ഡ്രൈവർമാർക്ക് നഗരസഭയുടെ ‘കോ-വെഹിക്കിൾ സേനയും’ ഇതിനായി രൂപീകരിച്ചിട്ടുണ്ട്. നല്ല പ്രതികരണമാണ് ജനങ്ങളിൽനിന്നും ഇതിനായി ലഭിക്കുന്നതെന്നും ചെയർപേഴ്സൺ പറഞ്ഞു.

താഴെതട്ടിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതിനായി വളരെ നല്ലരീതിയിൽ പ്രവർത്തിക്കുന്ന ആർ.ആർ.ടി വാർഡ് തലങ്ങളിൽ സജീവമാണ്. ക്വാറ​ന്‍റൈയിനിൽ ഇരിക്കുന്നവർക്ക് ഭക്ഷണ സാധനങ്ങൾ എത്തിച്ചു നൽകുന്നത് തുടങ്ങി എല്ലാ അവശ്യ സേവനങ്ങൾക്കും ആർ.ആർ.ടി അംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബോധവൽക്കരണ പ്രവർത്തനങ്ങളും 41 വാർഡുകളിലും നടന്നുവരുന്നു.

ലോക്ക്ഡൗൺ കാലത്തെ പിരിമുറുക്കങ്ങളും മാനസികസംഘർഷങ്ങളും ഒഴിവാക്കാനായി പ്രൊഫഷണൽ കൗൺസിലേഴ്സ്ന്‍റെ സേവനം ടെലി കൗൺസിലിങ്ങിലൂടെ നൽകിവരുന്നുണ്ട്. കൂടാതെ നഗരസഭ തലത്തിൽ ജനകീയ ഹോട്ടൽ/കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തിച്ചു വരുന്നുണ്ട്.

Leave a comment

Top