309 പേര്‍ക്ക് കൂടി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ തിങ്കളാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ തിങ്കളാഴ്ച 309 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ജില്ലാ ഭരണകൂടം മുരിയാട് 16, കാറളം 27, ഇരിങ്ങാലക്കുട 111, വേളൂക്കര 21, ആളൂർ 41, പടിയൂർ 76 , പൂമംഗലം 4, കാട്ടൂര്‍13 പേര്‍

ഇരിങ്ങാലക്കുട : ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ തിങ്കളാഴ്ച 309 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ 286 പേരെ പരിശോധിച്ചതിൽ 111 പേർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റീവ് നിരക്ക്38.81


ആളൂർ പഞ്ചായത്തിലെ 106 പേരെ പരിശോധിച്ചതിൽ 41 പേർ കോവിഡ് പോസിറ്റീവായി. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 38.68. മുരിയാട് പഞ്ചായത്തിലെ 46 പേരെ പരിശോധിച്ചതിൽ 16 പേർ കോവിഡ് പോസിറ്റീവായി. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 34.78 . വേളൂക്കര പഞ്ചായത്തിലെ 80 പേരെ പരിശോധിച്ചതിൽ 21 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റീവ് നിരക്ക്26.25 കാറളം പഞ്ചായത്തിലെ56 പേരെ പരിശോധിച്ചതിൽ 27 പേർക്ക് കോവിഡ് പോസിറ്റീവ്. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 48.21

പടിയൂർ പഞ്ചായത്തിലെ 171 പേരെ പരിശോധിച്ചതിൽ 76 പേർക്ക് കൊവിഡ് പോസിറ്റീവ്. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 44.44. കാട്ടൂർ പഞ്ചായത്തിലെ 30 പേരെ പരിശോധിച്ചതിൽ 13 പേർക്ക് കോവിഡ് പോസിറ്റീവ്. ടെസ്റ്റ് പോസിറ്റീവ് നിരക്ക്43.33. പൂമംഗലം പഞ്ചായത്തിലെ 19 പേരെ പരിശോധിച്ചതിൽ 4 പേർക്ക് കോവിഡ് പോസിറ്റീവ്. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 21.05എന്നിങ്ങനെയാണ് തിങ്കളാഴ്ച (10/05/2021) കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

Leave a comment

Top