ശക്തമായ മഴയ്ക്ക് സാധ്യത, തൃശൂർ ഉൾപ്പടെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

വരുന്ന ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, വെള്ളിയാഴ്ച തൃശൂർ ഉൾപ്പടെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചന പ്രകാരം ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. (പുറപ്പെടുവിച്ച സമയം- 04.00 PM, 07/05/2021 )

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top