നിയോജകമണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിയോഗിച്ചിട്ടുള്ള നോഡല്‍ ഓഫീസര്‍മാര്‍

ഇരിങ്ങാലക്കുട : കോവിഡ് രോഗ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് തദ്ദേശ സ്ഥാപന തലത്തില്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു. തദ്ദേശ സ്ഥാപനങ്ങളില്‍ നടപ്പിലാക്കേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി രോഗവ്യാപനം കുറക്കുന്നതിനുള്ള നടപടികള്‍ ഏകോപിപ്പിക്കുന്നതിനാണ് ഓരോ തദ്ദേശ സ്ഥാപനങ്ങളിലും നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചത്.

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിയോഗിച്ചിട്ടുള്ള നോഡല്‍ ഓഫീസര്‍മാര്‍ –

ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി – റെജി തോമസ് ( ഡിപിഎം ഓര്‍ഗണയ്‌സേഷന്‍ – കുടുംബശ്രീ തൃശൂര്‍ ജില്ലാ മിഷന്‍, 9446943838)

ആളൂര്‍ ഗ്രാമപഞ്ചായത്ത് – യു വി ഷാജി ( അസിസ്റ്റന്റ് എഞ്ചിനിയര്‍ – ചാലക്കുടി എല്‍എസ്ജിഡി സബ്ബ് ഡിവിഷന്‍, 9495462546)

കാറളം ഗ്രാമപഞ്ചായത്ത് – ബാബു ഒ വി (ജൂനിയര്‍ സൂപ്രണ്ട് – പഞ്ചായത്ത് പെര്‍ഫോമന്‍സ് ഓഡിറ്റ്, തൃശൂര്‍, 9446625415)

കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് – രഹ്ന പി ആനന്ദ് (ജൂനിയര്‍ സൂപ്രണ്ട് – പഞ്ചായത്ത് പെര്‍ഫോമന്‍സ് ഓഡിറ്റ്, തൃശൂര്‍)

മുരിയാട് പഞ്ചായത്ത്– ലൈഷ ഇ അശോകന്‍ (അസിസ്റ്റന്റ് എന്‍ജിനീയര്‍, എല്‍ എസ് ജി ഡി സബ്ഡിവിഷന്‍ മുല്ലശ്ശേരി- 9633740037 )

പൂമംഗലം പഞ്ചായത്ത് – (സുരേഷ് ടി, (ഇ ഒ, ചാലക്കുടി ബ്ലോക്ക്, 9447489964)

പടിയൂര്‍ പഞ്ചായത്ത് – ബിന്ദു കെ സി (അസിസ്റ്റന്റ് എഞ്ചിനിയര്‍, 9048078344)


തദ്ദേശ സ്ഥാപനങ്ങളിലെ ഹെല്‍പ്പ് ഡെസ്‌കുകളുടെ ഏകോപനം, എമര്‍ജന്‍സി കണ്‍ട്രോള്‍ റൂമുകളുടെ ഏകോപനം, വാര്‍ഡ്തല സമിതികളുടെയും ആര്‍,ആര്‍,ടികളുടെയും ആരോഗ്യ ജാഗ്രതാ സമിതികളുടെയും ഏകോപനം, കമ്മ്യൂണിറ്റി സര്‍വേലന്‍സ്, കമ്മ്യൂണിറ്റി കൗണ്‍സിലിംഗ്, ഭക്ഷ്യകിറ്റ് വിതരണം, സന്നദ്ധപ്രവര്‍ത്തകരെ ഏകോപിപ്പിക്കല്‍, ഡൊമിസിലിയറി കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനം തുടങ്ങി കോവിഡുമായി ബന്ധപ്പെട്ട വിവിധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നോഡല്‍ ഓഫീസറുടെ നേതൃത്വത്തിലായിരിക്കും ഏകോപിപ്പിക്കുക. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തി കൃത്യമായ പ്രതിരോധം തീര്‍ത്ത് രോഗ വ്യാപനം തടയുകയെന്നതാണ് ജില്ലാ ഭരണകൂടത്തിന്റെ ലക്ഷ്യം.


അതത് തദ്ദേശ സ്ഥാപനങ്ങളില്‍ നിയോഗിച്ചിട്ടുള്ള നോഡല്‍ ഓഫീസര്‍മാര്‍ ഏറ്റെടുത്തിട്ടുള്ള പ്രവര്‍ത്തനങ്ങളും കണ്ടെത്തിയ പ്രശ്‌നങ്ങളും പഞ്ചായത്ത് പ്രസിഡന്റിനെയും സെക്രട്ടറിയെയും അറിയിക്കും. തദ്ദേശ സ്ഥാപനങ്ങളിലെ ബെഡുകളുടെ ലഭ്യത, കോവിഡ് കേസുകളില്‍ പെട്ടെന്നുണ്ടാകുന്ന വര്‍ദ്ധന, ഹോം ഐസൊലേഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍, സ്റ്റാഫുകളുടെ ദൗര്‍ലഭ്യം തുടങ്ങിയ വിവരങ്ങള്‍ നോഡല്‍ ഓഫീസര്‍ പരിശോധിക്കും

Leave a comment

Top