ലോക്ഡൗൺ മാര്‍ഗരേഖ ഇറങ്ങി- ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാത്രി 7.30 വരെ തുറക്കാം

സമ്പൂര്‍ണ ലോക്ഡൗണുമായി ബന്ധപ്പെട്ട മാര്‍ഗരേഖ പുറത്തിറങ്ങി. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാത്രി 7.30 വരെ പ്രവര്‍ത്തിക്കാമെന്ന് മാര്‍ഗരേഖ വ്യക്തമാക്കുന്നു. കൊറിയർ സ്ഥാപനങ്ങൾക്കും കൊറിയർ വാഹനങ്ങൾക്കും അനുമതി. അവശ്യ സെർവീസുകളുടെ, വാഹനങ്ങൾ ഉൾപ്പടെ റിപ്പയറിങ് സ്ഥാപനങ്ങൾക്കും അനുമതി. വിവാഹങ്ങൾക്ക് 20 പേരും, മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കും അനുമതി. കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്ട്രേഷൻ നിർബന്ധം. ഇലട്രിക്കൽ, പ്ലംബിംഗ് ടെക്‌നീഷ്യന്മാർക്ക് യാത്രാനുമതി. കോവിഡ് നിബന്ധനകൾ പാലിച്ചുകൊണ്ടുള്ള അഞ്ച് പേരിൽ കൂടാത്ത തൊഴിലുറപ്പ് പ്രവർത്തനങ്ങൾക്ക് അനുമതി.

എല്ലാ ആരാധനാലയങ്ങളും പൊതുജനങ്ങൾക്കായി അടച്ചിടണം. റെയില്‍, വിമാന സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതം അനുവദിക്കില്ല. ബാങ്കുകള്‍, ഇൻഷുറൻസ് സ്ഥാപനങ്ങൾ രാവിലെ 10 മുതല്‍ ഒരു മണിവരെ പ്രവർത്തിക്കും. എല്ലാ കടകളും പരമാവധി ഹോം ഡെലിവറി സംവിധാനം ഏര്‍പ്പെടുത്തണം. പെട്രോള്‍ പമ്പുകള്‍, കോള്‍ഡ് സ്‌റ്റോറേജുകള്‍, സുരക്ഷാ ഏജന്‍സികള്‍ എന്നിവയ്ക്കും എന്നിവയ്ക്കും പ്രവര്‍ത്തിക്കാം. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.

റേഷൻ കടകൾ, പഴം, പച്ചക്കറി, പലചരക്ക്, ബേക്കറി, പാൽ, മത്സ്യം, മാംസം , പക്ഷി/മൃഗങ്ങൾക്കുള്ള തീറ്റ വില്പന എന്നിവക്ക് ജില്ലാ ഭരണകൂടത്തിന്റെ നിർദേശങ്ങൾ അനുസരിച്ചു പ്രവർത്തിക്കാം. കോവിഡ് വാസിനേഷനായി പോകുന്നവർക്കുള്ള വാഹനങ്ങൾ ( കോവിഡ് റെജിസ്ട്രേഷൻ സ്ലിപ് കാണിക്കണം ), എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവടങ്ങളിൽനിന്നും യാത്രക്കാരെ കൊണ്ടുവരാൻ ഉള്ള വാഹനങ്ങൾ ( യാത്ര ടിക്കറ്റ് കാണിക്കണം ) എന്നിവക്കും നിബന്ധനകളോടെ അനുമതി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top