കണ്ടെയ്ൻമെന്റ് സോണുകളിൽ പലചരക്ക്, പച്ചക്കറി കടകള്‍ക്ക് വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 7 വരെ പ്രവര്‍ത്തിക്കാം

നിലവിൽ ഉച്ചക്ക് ഒരുമണി വരെ പ്രവർത്തനാനുമതിയുള്ള കണ്ടെയിന്‍മെന്റ് സോണുകളിലെ പലചരക്ക്, പച്ചക്കറി കടകള്‍ക്ക് മെയ് 7 വെള്ളിയാഴ്ച മാത്രം രാവിലെ 9 മണി മുതല്‍ വൈകിട്ട് 7 വരെ പ്രവര്‍ത്തിക്കാൻ ജില്ലാ കളക്ടറുടെ അനുമതി. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മെയ് 8 മുതല്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു വേണ്ടിമാത്രമാണ് ഇളവനുവദിക്കുക. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. സെക്ട്രല്‍ മജിസ്‌ട്രേറ്റുമാരും തദ്ദേശ സ്വയംഭരണ അധികൃതരും പോലീസും ഇക്കാര്യം ഉറപ്പു വരുത്തണം എന്നും കളക്ടർ.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top