കേരള സർക്കാരിന്‍റെ ‘വാക്സിൻ ചലഞ്ച്’ലേക്ക് കാറളം സർവ്വീസ് സഹകരണ ബാങ്കിന്‍റെ കൈത്താങ്ങ്

കാറളം : കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ കേരള സർക്കാരിന്‍റെ “വാക്സിൻ ചലഞ്ച് “ലേക്ക് ഒരു കൈത്താങ്ങ്. കാറളം സർവ്വീസ് സഹകരണ ബാങ്കിന്‍റെ വിഹിതവും, ജീവനക്കാരുടെയും, ഭരണ സമിതി അംഗങ്ങളുടെ വിഹിതവും കൂടി 10,05000 (പത്ത് ലക്ഷത്തി അയ്യായിരം ) രൂപയുടെ ചെക്ക് മുകുന്ദപുരം താലൂക്ക് സഹ.സഘം അസി. രജിസ്ട്രാർ പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ്, ബാങ്ക് സെക്രട്ടറി വി.എ ആശ, വൈസ് പ്രസിഡന്റ് റഷീദ് കാറളം, ജീവനക്കാരായ ബിന്ദു കെ.സി, എൻ.കെ ഉദയപ്രകാശ്, സി. പി.എം നേതാക്കളായ കെ.കെ.സുരേഷ്ബാബു, എ.വി.അജയൻ . ടി . പ്രസാദ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഇരിങ്ങാലകുടയിലെ നിയുക്ത എം.എൽ.എ ആർ.ബിന്ദു ടീച്ചർക്ക് ബാങ്ക് പ്രസിഡന്റ് കെ.എസ്.ബാബു കൈമാറി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top