കണ്ടെയ്‌ൻമെൻറ് സോണിൽ അനുമതിയില്ലാതെ പ്രവർത്തിച്ച സ്ഥാപനം സെക്ടറൽ മജിസ്ട്രേറ്റും ഉദ്യോഗസ്ഥരും എത്തി അടപ്പിച്ചു

കരൂപ്പടന്ന : കണ്ടെയ്‌ൻമെൻറ് നിയന്ത്രണത്തിലുള്ള വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ കരൂപടന്ന ചന്ത പ്രദേശത്ത് ജില്ലാ കളക്ടറുടെ ഉത്തരവ് ലംഘിച്ചുകൊണ്ട് സ്ഥാപനം പ്രവർത്തിക്കുന്നു എന്ന് പരാതി ലഭിച്ചതിനെ തുടർന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും സെക്രട്ടറി മജിസ്ട്രേറ്റ് ചേർന്ന് നടത്തിയ പരിശോധനയിൽ കെ. കെ ഫ്ലവർ മിൽ ആൻഡ് കെ. കെ പ്രോഡക്ട് എന്ന സ്ഥാപനം തുറന്നു പ്രവർത്തിക്കുന്നതറിഞ്ഞു ഉടമയെ വിളിച്ചുവരുത്തി സ്ഥാപനം അടപ്പിച്ചു. നിയമലംഘനം നടത്തിയതിന് കേരള എപ്പിഡമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം പിഴ ഈടാക്കി. പരിശോധനയിൽ സെക്ടറൽ മജിസ്ട്രേറ്റ് വി.എൻ മഞ്ജു, ഹെൽത്ത് ഇൻസ്പെക്ടർ എ.എ. അനിൽകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ് ശരത് കുമാർ, കെ എസ് ശിഹാബുദ്ദീൻ, എം രാജേഷ് കുമാർ, എം മദീന എന്നിവർ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top