വാക്സിൻ ചലഞ്ചിലേക്ക് 7,72,777രൂപ നൽകി എടതിരിഞ്ഞി സർവ്വീസ് സഹകരണ ബാങ്ക്

എടതിരിഞ്ഞി : കേരള സർക്കാരിൻ്റെ വാക്സിൻ ചലഞ്ചിൻ്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എടതിരിഞ്ഞി സർവ്വീസ് സഹകരണ ബാങ്കും ഭരണസമതി അംഗങ്ങളും ജീവനക്കാരും ചേർന്ന് 7,72,777 രൂപയുടെ ചെക്ക് നിയുക്ത എം.എൽ.എ പ്രൊഫ. ആർ ബിന്ദുവിന് ബാങ്ക് പ്രസിഡൻ്റ് ഇ.വി.ബാബുരാജൻ കൈമാറി. സഹകരണ അസി. രജിസ്ട്രാർ എം.സി. അജിത്ത് കുമാർ, ബാങ്ക് വൈസ് പ്രസിഡൻ്റ് എ.ആർ സോമശേഖരൻ, സെക്രട്ടറി ഇൻ ചാർജ് കെ.കെ.ബിജു, ഭരണസമതി അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top