ബി.ജെ.പി. പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു

മാപ്രാണം : ഇരിങ്ങാലക്കുട നഗരസഭ മാപ്രാണം ഏഴാം വാർഡിൽ കോവിഡിന്റെ രണ്ടാം വരവിൽ കഷ്ടതകൾ അനുഭവിക്കുന്ന നിർധനരായ കുടുംബങ്ങൾക്ക് ബിജെപി യുടെ നേതൃത്വത്തിൽ അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റുകൾ വാ൪ഡ് കൗൺസിലർ ആ൪ച്ച അനീഷ് വിതരണം ചെയ്തു. കൗൺസിലറെ കൂടാതെ കണ്ണ൯ കാക്കനാടൻ, ശ്രീജൻ, പ്രശാന്ത് കോവിലകം, ബിജേഷ്, അനീഷ് കാക്കനാടൻ, ലീല എന്നിവരും നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top