ആളൂര്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ൻമെൻ്റ് സോണില്‍

ഇരിങ്ങാലക്കുട : കോവിഡ് രോഗവ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ആളൂര്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ൻമെൻ്റ് സോണിൽ ഉൾപ്പെടുത്തി ജില്ലാ ഭരണകൂടം തിങ്കളാഴ്ച ഉത്തരവിറക്കി. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ അതിനിയന്ത്രിതമേഖലയിൽ നിന്നും പുറത്തു പോകാന്‍ പാടില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

തീവ്ര രോഗവ്യാപനത്തെത്തുടർന്ന് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ മുരിയാട്, വേളൂക്കര, പൂമംഗലം, കാട്ടൂർ, കാറളം എന്നി പഞ്ചായത്തുകളും നിലവിൽ പൂർണ്ണമായും അതിനിയന്ത്രിതമേഖലയിൽ തുടരുകയാണ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top