പ്രവാസികൾ കോവിഡ് വാക്സിനുകൾക്കുള്ള തുക കൈമാറി

വെള്ളാങ്കല്ലൂർ : വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ കോണത്തുകുന്ന് പ്രദേശത്തെ പ്രവാസികൾ അവർ ജോലി ചെയ്യുന്ന രാജ്യത്തിൽ നിന്നും നേടിയ സൗജന്യ വാക്സിനേഷനു തുല്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവീസ് മാസ്റ്റർ, വെള്ളാങ്കല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം എം മുകേഷ് എന്നിവർ ചേർന്നാണ് 350 വാക്സിനേഷനു തുല്യമായ ഒരു ലക്ഷത്തി അയ്യായിരം രൂപ നൽകിയത്.

Leave a comment

Top