അംഗനവാടി വർക്കറുടെ റിട്ടയേർമെന്‍റ് ചടങ്ങ് കോവിഡ് രോഗ ബാധിധരായ വീടുകളിലേക്കു പച്ചക്കറി കിറ്റുകൾ കൊടുത്തു നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ 35-ാം വാർഡിലെ 31-ാം നമ്പർ അങ്കണവാടിയിൽ വർക്കറായ ആഗ്‌നസ് പോളിന്‍റെ റിട്ടയേർമെന്‍റ് ദിനത്തിൽ മറ്റുള്ള വാർഡുകളിൽ നിന്ന് വ്യത്യസ്തമായി കോവിഡ് ബാധിതരുടെയും കൊറെന്‍റൈൻ ഇരിക്കുന്നവരുടെയും വീടുകളിലേക്ക് പച്ചക്കറി കിറ്റുകൾ കൊടുത്ത് നടത്തി. മറ്റുള്ള ആഘോഷങ്ങൾ റിട്ടയർമെൻറിൽ നിന്ന് മാറ്റിവെച്ചു. വീടുകളിലേക്കുള്ള കിറ്റുകൾ റിട്ടയേർമെന്റകുന്ന ആഗ്‌നസ് പോൾ വാർഡിലെ കൗൺസിലറായ സി. സി ഷിബിന് കൈമാറുകയും , ആരോഗ്യ വാളെന്റിയേഴ്‌സ് മാരായ സച്ചു. ടി.എസ്, അഭിജിത് എ .കെ , വിനീഷ് , എന്നിവരുടെ നേതൃത്വത്തിൽ വീടുകളിൽ എത്തിക്കുകയും ചെയ്തു. എം ആർ ഷാജുവിന്റെ സഹോദരിയാണ് ആഗ്‌നസ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top