അവിട്ടത്തൂർ എൽ.ബി.എസ് എം.എച്ച്.എസ്. സ്കൂൾ വാർഷികവും യാത്രയയപ്പും നടത്തി

അവിട്ടത്തൂർ : ലാൽ ബഹദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കന്‍ററി സ്കൂളിന്‍റെ വാർഷികവും, സർവ്വീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകൻ കെ.കെ. കൃഷ്‌ണൻ നമ്പൂതിരിക്കുള്ള യാത്രയയപ്പു സമ്മേളനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മേരി തോമസ് ഉദ്‌ഘാടനം ചെയ്തു. വെള്ളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിര തിലകൻ
അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ടി.ജി.ശങ്കരനാരായണൻ ഫോട്ടോ അനാച്ഛാദനം ചെയ്തു. 50 വർഷം തുടർച്ചയായി ഇരിങ്ങാലക്കുട വിദ്യഭ്യാസ ജില്ലാ നീന്തൽ മത്സരങ്ങളിൽ ചമ്പ്യാന്മാരാക്കാൻ പ്രയത്നിച്ച സ്കൂളിലെ കായികാദ്ധ്യാപകരായ കെ.പി.ദേവസ്സി, കെ.എൽ. ജോസ്, ആൾഡ്രിൻ ജെയിംസ് സി. എന്നിവരെ മുൻ പ്രിൻസിപ്പാൾ പി. കാർത്തികേയൻ ആദരിച്ചു.പഞ്ചായത്ത് മെമ്പർ കെ.കെ. വിനയൻ, ഹെഡ് മാസ്റ്റർ മെജോ പോൾ, പ്രിൻസിപ്പാൾ ഡോ. എ.വി. രാജേഷ്, മാനേജർ സി.പി.പോൾ,ജിഷ പി, എ.സി. സുരേഷ് എൻ.എസ് രജനി, കെ.ആർ രാജേഷ്, കെ.കെ. കൃഷ്ണൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു. തുടർന്ന് പ്രശസ്ത കരിക്കേച്ചറിസ്റ്റ് അലൻ ഷിറാസ് മുസ്തഫയുടെ ‘ഗുരുകൃപ’യും വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.

Leave a comment

Leave a Reply

Top