എൻ ഐ പി എം ആറിൽ സൗജന്യ ടെലഫോൺ കൗൺസിലിംഗ് സേവനം

കല്ലേറ്റുക്കര : സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്‍റെ കീഴിൽ ഭിന്നശേഷി ചികിത്സാ പുനരധിവാസ മേഖലയിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ ഡിപ്പാർട്മെന്റ്സ് ആൻഡ് റിഹാബിലിറ്റേഷനിലെ ഭിന്നശേഷിക്കാർക്കും അവരുടെ രക്ഷിതാക്കൾക്കുമായി സൗജന്യ ടെലഫോൺ കൗൺസിലിംഗ് സേവനം നൽകുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഭിന്നശേഷിക്കാർക്ക് അനുഭവിക്കേണ്ടിവരുന്ന മാനസീക പിരിമുറുക്കങ്ങൾ കുറയ്ക്കാൻ സഹായകരമായ ഈ സേവനം ആവശ്യമായ വ്യക്തികൾക്ക് രാവിലെ 9 മണി മുതൽ രാത്രി 9 വരെ കൗൺസിലിംഗിനായി വിളിക്കാവുന്നതാണ് . വിളിക്കേണ്ട നമ്പറുകൾ : 9288008988, 9288099587, 9288008980, 9288008982, 9288008983

Leave a comment

Top