പനോലിതോട്ടിൽ മാലിന്യ നിക്ഷേപം : വാർഡ് കൗൺസിലറുടെ നേതൃത്വത്തില്‍ വൃത്തിയാക്കി

തളിയക്കോണം : രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ പനോലിതോട്ടിൽ മാലിന്യ നിക്ഷേപം തുടരുന്നതുമൂലം ഈ മേഖലയിയിലെ നിവാസികൾ പൊറുതിമുട്ടുന്നു. റോഡരികിലെ പാലത്തിനിന്നും പനോലിതോട്ടിലേക്ക് മാലിന്യങ്ങൾ അടങ്ങിയ കവറുകൾ വലിച്ചെറിയുന്ന പ്രവണതയാണ് ഇവിടെ കണ്ടു വരുന്നത്. ഇരിങ്ങാലക്കുട നഗരസഭ വാർഡ് 35, 39 എന്നിവയുടെ അതിർത്തി പങ്കിടുന്ന ഇടമാണ് കല്ലട അമ്പലത്തിനു സമീപത്തെ പനോലിത്തോട്. ശുചിത്വ പദവി ലഭിച്ച നഗരസഭയിലാണ് ഇത്തരത്തില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നത് എന്നതാണ് വിരോധാഭാസം.

മാലിന്യശല്യം കൂടിയതോടെ വാർഡ് കൗൺസിലർ ഷാജുട്ടന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ജെ.സി.ബി കൊണ്ടുവന്നു തോട് വൃത്തിയാക്കി. തുടർന്നും മാലിന്യനിക്ഷേപം തടയാനായി ഈ ഭാഗത്ത് രാത്രികാല നിരീക്ഷണം ആരംഭിക്കുമെന്ന് വാർഡ് കൗൺസിലർ പറഞ്ഞു. മാലിന്യം നിക്ഷിപ്പിക്കുന്നവരെ കണ്ടെത്തി അവരെ കടുത്ത ശിക്ഷാനടപടികൾക്കു വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top