സഹൃദയയില്‍ ലോക പുസ്തകദിനാഘോഷം സംഘടിപ്പിച്ചു

കൊടകര : കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ സെന്‍ട്രല്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍ ലോക പുസ്തകദിനം ആഘോഷിച്ചു. എക്‌സി.ഡയറക്ടര്‍ ഫാ.ജോര്‍ജ് പാറേമാന്‍ ഉദ്ഘാടനം നിർവ്വഹിച്ചു. ഡയറക്ടര്‍ ഡോ.എലിസബത്ത് ഏലിയാസ്, പ്രിന്‍സിപ്പല്‍ ഡോ.നിക്‌സന്‍ കുരുവിള, ലൈബ്രേറിയന്‍ ഡോ.ജോസഫ് ജസ്റ്റിന്‍, ടി.സി. ആന്റു, ജിഷ ഡേവിസ് എന്നിവർ സംസാരിച്ചു . പുസ്തകദിനാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളില്‍ പ്രിയാനാ പോള്‍, അരുന്ധതി ഉണ്ണികൃഷ്ണന്‍, സി.ഡി. അജ്ഞലി, വിവേക് ബാബു എന്നിവർ ജേതാക്കളായി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top