കോവിഡ് വ്യാപനം വർദ്ധിച്ച സാഹചരത്തിൽ പൊറത്തിശ്ശേരിയിലെ വിവിധ പ്രദേശങ്ങളിൽ ക്ലോറിനേഷൻ ചെയ്തു

പൊറത്തിശ്ശേരി : പൊറത്തിശ്ശേരിയിലെ വിവിധ പ്രദേശങ്ങളിൽ കോവിഡ് വ്യാപനം വർദ്ധിച്ച സാഹചരത്തിൽ ഇരിങ്ങാലക്കുട നഗരസഭയിലെ 33,35 വാർഡുകളിലെ ആളുകൾ കൂടുതൽ എത്തിച്ചേരുന്ന സ്ഥലങ്ങളായ കല്ലട അമ്പലം, കല്ലട സ്റ്റോപ്പ്‌, വീ വൺ ബസ്സ് സ്റ്റോപ്പ്‌, കരുവന്നൂർ ബാങ്ക്, പിവിസി. പൈപ്പ് കമ്പനി, നീതി സൂപ്പർമാർക്കറ്റ്, കണ്ടാരംതറ ഓട്ടോ സ്റ്റാൻഡ്, റേഷൻ കടകൾ, സിദ്ധ ആയുർവേദ കമ്പനി, വിവിധ ഷോപ്പുകൾ, കണ്ടാരംതറ മൈതാനം പരിസരം, കാരുകുളങ്ങര-ചുങ്കം പ്രദേശങ്ങളിലെ കടകൾ എന്നിവടങ്ങളിൽ കൗൺസിലർമാരായ സി. സി.ഷിബിൻ, സഞ്ജയ്‌ എം.എസ്. എന്നിവരുടെ നേതൃത്വത്തിൽ ക്ലോറിനേഷൻ ചെയ്തു. ആരോഗ്യ വോളന്റിയേഴ്‌സ് ആയ സജി.വി.എസ് , അഭിജിത് .എം.എ , സച്ചു.ടി.എസ് ,എന്നിവരും പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top