കിഴുത്താണി സ്വദേശിയായ യുവാവ് വാഹനാപകടത്തിൽ മരിച്ചു

ഇരിങ്ങാലക്കുട : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഫയർ ആൻഡ് സേഫ്റ്റി വിഭാഗത്തിൽ ജീവനക്കാരനായ കിഴുത്താണി സ്വദേശി ശ്യാം കൃഷ്ണൻ (25) ചിറങ്ങരയിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയിൽ ബൈക്ക് ഇടിച്ച് മരിച്ചു. ഞായറാഴ്ച വൈകുന്നേരം ജോലിക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. നെടുമ്പിള്ളി കൃഷ്ണന്റെ മകനാണ് ശ്യാം. അമ്മ സുജാത, സഹോദരി ഹൃദ്യ.

Leave a comment

Top