മഴക്കാല പൂർവ്വ ശുചീകരണം നടത്തി

മാപ്രാണം : മാപ്രാണം നക്ഷത്ര റെസിഡൻസ് അസ്സോസ്സിയേഷൻ അംഗങ്ങൾ തങ്ങളുടെ വീടുകൾ ശുചീകരണം നടത്തി . പകർച്ച വ്യാധികളും മറ്റും തടയാൻ ഏപ്രിൽ 25 ഞായർ ഡ്രൈഡേ ആയി നിശ്ചയിച്ച് കൊതുക് വളരുന്ന സ്രോതസ്സുകൾ നശിപ്പിക്കാൻ വാർഡ് 35 ലെ മെമ്പർ സി.സി.ഷിബിൻ്റെ അഭ്യർത്ഥന പ്രകാരം മുഴുവൻ വീടുകളിലും വീട്ടുകാർ സ്വയം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഒഴിഞ്ഞു കിടക്കുന്ന ചിരട്ടകളും പാത്രങ്ങളും പറമ്പുകളിൽ നിന്ന് നീക്കം ചെയ്‌തതു കൂടാതെ മാലിന്യങ്ങൾ നീക്കി. ശനി ,ഞായർ ദിവസങ്ങളിൽ വീടിന് പുറത്തിറങ്ങാതെ നാടിന് ഉപകാരപ്രദമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്ന സന്ദേശം കൂടെ നൽകുന്നതാണീ പദ്ധതി

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top