സൗജന്യ നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും, കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലും, ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലീനിക്കില്‍ കൊമ്പിടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജോണ്‍സന്‍ കോലങ്കണ്ണി ഉദ്ഘാടനം ചെയ്തു. എം.കെ ഷാജി അധ്യക്ഷത വഹിച്ചു. റീജിയണ്‍ ചെയര്‍മാന്‍ ജെയിംസ് മാളിയേക്കല്‍, സോണ്‍ ചെയര്‍മാന്‍ കെ.എ മാര്‍ട്ടിന്‍, കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി പോളി കോലങ്കണ്ണി, ട്രഷറര്‍ ജയന്‍ നമ്പൂതിരി, പ്രഫ കെ.ആര്‍ വര്‍ഗ്ഗീസ്, വര്‍ഗ്ഗീസ് പട്ടത്ത് എന്നിവര്‍ പങ്കെടുത്തു. ക്യാമ്പില്‍ നിന്നും ഇരുപത്തിരണ്ടോളം പേരെ തിമിര ശസ്ത്രക്രിയ്ക്ക് വിധേയമാക്കി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top