കോ-വാക്സിൻ രണ്ടാം ഡോസ് എടുക്കുന്നവർക്ക് മാത്രമായി 25-ാം തിയ്യതി ഞായറാഴ്ച ജനറൽ ആശുപത്രി, തൃശ്ശൂർ താലൂക്കാശുപത്രി, ചാലക്കുടി എന്നിവിടങ്ങളിൽ പ്രത്യേക സൗകര്യം

ഇരിങ്ങാലക്കുട : കോ-വാക്സിൻ രണ്ടാമത്തെ ഡോസ് എടുക്കുവാനുള്ളവർക്ക് മാത്രമായി 25/04/21 ഞായറാഴ്ച ജനറൽ ആശുപത്രി, തൃശ്ശൂർ താലൂക്കാശുപത്രി, ചാലക്കുടി എന്നിവിടങ്ങളിൽ പ്രത്യേക സൗകര്യം ഒരുക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ. വാക്സിൻ എടുക്കാനുള്ളവർ നേരിട്ടെത്തി ഒന്നാമത്തെ ഡോസ് എടുത്ത സമയത്ത് നൽകിയ തിരിച്ചറിയൽ രേഖയും ഫോൺ നമ്പറും നൽകി രജിസ്റ്റർ ചെയ്ത് വാക്സിൻ സ്വീകരിക്കാവുന്നതാണ്. ഈ സൗകര്യം “കോവാക്സിൻ” രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവർക്ക് വേണ്ടി മാത്രമായിരിക്കും എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top