ഇരിങ്ങാലക്കുട നഗരസഭാ, കോവിഡ് 19 സംബന്ധിച്ച് നിലവിലുള്ള സാഹചര്യങ്ങളെക്കുറിച്ച് വിലയിരുത്തുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിനും സർവ്വ കക്ഷി യോഗം ചേർന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ കോവിഡ് 19 സംബന്ധിച്ച് നിലവിലുള്ള സാഹചര്യങ്ങളെക്കുറിച്ച് വിലയിരുത്തുന്നതിനും കൂടുതൽ പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിനും നഗരസഭാ ചെയർ പേഴ്സൺ സോണിയ ഗിരിയുടെ അദ്ധ്യക്ഷതയിൽ നഗരസഭാ കൗൺസിൽ ഹാളിൽ സർവ്വകക്ഷി യോഗം ചേർന്നു.

യോഗത്തിൽ എടുത്ത തീരുമാനങ്ങൾ

1) കോവിഡ് മാനദണ്ഡങ്ങളും വ്യാപാര,വാണിജ്യ,സ്ഥാപനങ്ങളുടെ സമയക്രമവും പൊതുജനങ്ങൾ പാലിക്കേണ്ട സമയക്രമങ്ങളും ഉൾപ്പെടുത്തി നഗരസഭ പ്രദേശത്ത് മൈക്ക് അനൗൺസ്മെന്റ് നടത്തുവാൻ തീരുമാനിച്ചു.

2 ) വിവാഹം, ഗൃഹപ്രവേശം മറ്റു ചടങ്ങുകൾ എന്നിവക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള എണ്ണം പാലിക്കുന്നുണ്ടെന്നും കോവിഡ് ജാഗ്രത പോർട്ടലിൽ രെജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു ഉറപ്പാക്കുന്നതിനായി നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരെ ഉൾപ്പെടുത്തി സ്‌ക്വാഡ് രൂപീകരിക്കുന്നതിനും തീരുമാനിച്ചു.

3 ) നഗരപരിധിയിലെ പൊതു ജനങ്ങൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ പരിശോധിക്കുന്നതിനായി ജില്ലാ കളക്ടർ നിയമിച്ചിട്ടുളള ൪ സെക്ടറിൽ മജിസ്‌ട്രേറ്റ്മാർക്ക് ആവശ്യമായ സഹകരണവും പിന്തുണയും നൽകുന്നതിന് തീരുമാനിച്ചു.

4 ) സി.എഫ്.എൽ .ടി.സി യുടെ പ്രവർത്തനം കളക്ടർ അനുമതി ലഭിക്കുന്ന മുറക്ക് ആരംഭിക്കുന്നതിന് തീരുമാനിച്ചു.

5 ) നഗരപരിധിയിലെ മൈതാനവും, പരിസരവും , കായിക പരിശീലന കേന്ദ്രങ്ങൾ ടർഫ് കോർട്ടുകൾ എന്നിവിടങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് പരിശോധിക്കാനും അല്ലാത്ത പക്ഷം കർശന നടപടികൾ എടുക്കുവാനും തീരുമാനിച്ചു.

6 )കോവിഡ് പ്രതിരോധത്തിനായി ഹോമിയോ, ആയുർവ്വേദ മെഡിക്കൽ ഓഫീസർമാർ മരുന്ന് ഉൾപ്പെടെയുള്ള പിന്തുണ നൽകുന്നതിനും വാർഡ് കൗൺസിലർ മുഗന്തിരം മരുന്നുകൾ വീടുകളിൽ എത്തിക്കുന്നതിനും തീരുമാനിച്ചു.

7 ) അടിയന്തിര വൈദ്യ സഹായം ആവശ്യമുള്ള രോഗികൾ , അവരുടെ സഹായികൾ, വാക്‌സിനേഷൻ എടുക്കാൻ പോകുന്നവർ എന്നിവർ അവരുടെ തിരിച്ചറിയൽ രേഖകൾ കൈവശം സൂക്ഷിക്കേണ്ടതാണ്.

8 ) ഭക്ഷ്യവസ്തുക്കൾ, പഴങ്ങൾ, പലവ്യഞ്ജനങ്ങൾ , പാലും പാലുല്പന്നങ്ങൾ, പച്ചക്കറികൾ, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന പ്രാദേശിക കടകൾക്ക് കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്.

9 )റസ്റ്റോറന്റുകൾ, ഭക്ഷണ ശാലകൾ എന്നിവ ഹോം ഡെലിവറി, ടേക് എവേ എന്നിവ മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു.

10 ) ദീർഘദൂര ബസ്, ട്രെയിൻ, വിമാനം എന്നിവയിൽ യാത്ര ചെയ്യുന്നതിനോ, അതിനായി എത്തുന്നതിനു വേണ്ടി സ്വകാര്യ ടാക്സി വാഹനങ്ങൾക്ക് യാത്ര രേഖകൾ ഉൾപ്പെടെ യാത്ര അനുമതി ഉണ്ടായിരിക്കുന്നതാണ്.

11 ) നഗരസഭാ പരിധിയിലെ വ്യാപാര വാണിജ്യ സ്ഥാപനങ്ങളും വഴിയോര കച്ചവടങ്ങളും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുണ്ടെന്ന് ഉറപ്പു വരുത്താനും അല്ലാത്ത പക്ഷം കർശന നടപടികൾ സ്വീകരിക്കാനും തീരുമാനമായി.

12 ) ഏപ്രിൽ 24 ,25 തീയതികളിൽ അടിയന്തിര , അവശ്യ സേവനങ്ങൾ നൽകുന്ന 24*7 പ്രവർത്തനം ആവശ്യമുള്ളതുമായ വ്യവസായങ്ങൾ, കമ്പനികൾ, സ്ഥാപനങ്ങൾ എന്നിവക്ക് മാത്രം പ്രവർത്തനാനുമതി ഉണ്ടായിരിക്കുന്നതാണ്.

Leave a comment

Top