ആശുപത്രികളിൽ നിന്നും കോവിഡ് 19 വ്യാപനം ഇല്ലാതിരിക്കാൻ ആരോഗ്യ വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണം

കോവിഡ് 19 വാക്‌സിനേഷനായി ആശുപത്രികളിൽ എത്തുന്ന പൊതുജനങ്ങളും, പ്രായമായവരും രാവിലെ 7മണി മുതൽ വൈകുന്നേരം 4മണി വരെ ആശുപത്രികളിൽ തുടരുന്നത് കോവിഡ് വ്യാപനം കൂടുവാൻ ഇടയാകുന്നു.

പല ആശുപത്രികളിലും കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജീവനക്കാർ കോവിഡ് ബാധിച്ചു ചികിത്സയിൽ ആണ്. അതുകൊണ്ട് മുൻകൂട്ടി രജിസ്ട്രേഷൻ നടത്തിയവരുടെ പേരും, തീയതിയും സമയവും അടങ്ങിയ ഓൺലൈൻ ലിസ്റ്റിന്റെ കോപ്പി എടുത്തു കോവിഡ് വാക്‌സിനേഷൻ സെന്ററുകളിൽ ഒട്ടിച്ചു ഇട്ടാൽ പൊതുജനങ്ങൾക്കും, ആരോഗ്യ പ്രവർത്തകർക്കും വളരെ സഹായകരമാണ്.

ഇതിനു അവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് റിട്ടഡ്. ഹെൽത്ത്‌ ഇൻസ്‌പെക്ട്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ ടി. എസ് പവിത്രനും, ജനറൽ സെക്രട്ടറി കെ. ബി പ്രേമരാജനും ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Leave a comment

Top