സി.പി.ഐ നേതൃത്വത്തിൽ പി.കെ. ചാത്തൻ മാസ്റ്റർ അനുസ്മരണം നടന്നു

മാപ്രാണം : സി.പി.ഐ. നേതാവും അധസ്ഥിത ജനവിഭാഗത്തിന്റെ മുന്നണി പോരാളിയുമായിരുന്ന മുൻ മന്ത്രി പി.കെ. ചാത്തൻ മാസ്റ്ററുടെ 34-ാം ചരമവാർഷിക ദിനം സി.പി.ഐ നേതൃത്വത്തിൽ ആചരിച്ചു. മാടായിക്കോണത്തുള്ള മാസ്റ്ററുടെ സ്മൃതി കുടീരത്തിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണ യോഗവും സി.പി.ഐ. മണ്ഡലം അസി. സെകട്ടറിയും മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എൻ.കെ. ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു.

പൊറത്തിശ്ശേരി ലോക്കൽ സെകട്ടറി പി.ആർ. രാജൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനൻ വലിയാട്ടിൽ, കൗൺസിലർ അൽഫോൺസ തോമസ്, മണ്ഡലം കമ്മിറ്റി അംഗം കെ.എസ്. ബൈജു , മുൻ കൗൺസിലർ അഡ്വ. പി.സി. മുരളീധരൻ എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top