ചെറുതൃക്കോവിൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം ആഘോഷിച്ചു

ഇരിങ്ങാലക്കുട : ചെറുതൃക്കോവിൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം ആഘോഷിച്ചു . പുലർച്ചെ 3 :30 ന് വാകചാർത്തും 8 മണിക്ക് ഉഷഃപൂജയും നടത്തി. ഇരിങ്ങാലക്കുട രാജീവ് വാരിയർ അവതരിപ്പിക്കുന്ന അഷ്ടപദിയിൽ ആലാപനം നടന്നു. കാലത്ത് 8:30 മുതൽ ഉച്ചക്ക് 2 മണി വരെ കൂടൽ മാണിക്യം ക്ഷേത്രനടയിൽ നിന്ന് കാവടിയാട്ടം ആരംഭിച്ച് ബസ് സ്റ്റാന്റിൽ എത്തി തിരിച്ച് ചെറുതൃക്ക് ക്ഷേത്രനടയിൽ കലാശിച്ചു. തൈപ്പൂയദിവസം ചന്ദ്ര ഗ്രഹണമായതിനാൽ വൈകീട്ട് 5:50ന് ദീപാരാധന കഴിഞ്ഞ് നട അടക്കുകയും ഗ്രഹണം കഴിഞ്ഞ് 8:30 ന് നട തുറന്ന് ഭസ്മാഭിഷേകം നടത്തുകയും ചെയ്യും ഫെബ്രുവരി 1 ന് 6 മുതൽ 7 വരെ ചിന്തുപാട്ട് നടത്തുന്നു. അവതരിപ്പിക്കുന്നത് മൂലയിൽ നന്ദകുമാറും സംഘവും . 7 മുതൽ 8 : 30 വരെ രാജീവ് വാരിയരും സംഘവും അവതരിപ്പിക്കുന്ന തായമ്പകയും നടത്തുന്നു. വൈകീട്ട് ദീപാരാധന കഴിഞ്ഞ് 7 മണിക്ക് ഹിഡുംബന് പൂജ നടത്തുന്നതുമാണ്

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top