ചാത്തൻ മാസ്റ്ററുടെ സ്മരണകൾ കരുത്തുപകരും – പി.എ അജയഘോഷ്

ഇരിങ്ങാലക്കുട : കേരള പുലയർ മഹാസഭയുടെ സ്ഥാപകനേതാവും ലോക ചരിത്രം തിരുത്തിയ 57 ലെ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ മന്ത്രിയുമായിരുന്ന പി.കെ ചാത്തൻ മാസ്റ്ററുടെ സ്മരണകൾ കേരള പുലയർ മഹാസഭയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് കരുത്തുപകരുമെന്ന് കെ.പി.എം.എസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.എ. അജയഘോഷ് അഭിപ്രായപ്പെട്ടു. കുഴിക്കാട്ടുകോണത്ത് ചാത്തൻ മാസ്റ്ററുടെ അനശ്വര നിശബ്ദത കുടികൊള്ളുന്ന സ്മൃതികുടീരത്തിൽ മുപ്പത്തിമൂന്നാമത് ചരമവാർഷിക അനുസ്മരണം നടത്തുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തോടുള്ള ആദര സൂചകമായി സുവർണ ജൂബിലിയോടനുന്ധിച്ച് പൊതു സമൂഹത്തിന് മാതൃകയാകുന്ന കർമ്മ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പി.എൻ സുരൻ അദ്ധ്യക്ഷത വഹിച്ച അനുസ്മരണ യോഗത്തിൽ സംസ്ഥാന നേതാക്കളായ ഇ.ജെ തങ്കപ്പൻ, പി.എ രവി, കെ.എസ് രാജു , കെ.പി ശോഭന തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി പി.എൻ. സുരേഷ് നന്ദി പറഞ്ഞു.

Leave a comment

Top