മഹാമാരിക്കെതിരെ പോരാടാനുള്ള ഉത്തരവാദിത്തം എല്ലാവരും നൂറ് ശതമാനം വിനിയോഗിക്കണം – കെ.യു. അരുണൻ എം.എൽ. എ.

ഇരിങ്ങാലക്കുട : കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രൊഫ . കെ.യു. അരുണൻ എം.എൽ. എ. യുടെ അദ്ധ്യക്ഷതയിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേധാവികളുടേയും, സെക്രട്ടറിമാരുടേയും, ആരോഗ്യ വിഭാഗം പ്രവർത്തകരുടേയും യോഗം ചേർന്നു. മഹാമാരിക്കെതിരെ പോരാടാനുള്ള ഉത്തരവാദിത്തം എല്ലാവരും നൂറ് ശതമാനം വിനയോഗിക്കണമെന്ന് യോഗത്തിൽ എം.എൽ. എ പറഞ്ഞു. ഈ നിർണ്ണായക ഘട്ടത്തെ തരണം ചെയ്യുന്നതിനായി വളരെ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും സർക്കാരും ആരോഗ്യ പ്രവർത്തകരും നിർദ്ദേശിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കുന്നതിന് വാർഡ് തല ആരോഗ്യ സേനയെ ഉപയോഗിക്കണമെന്നും യോഗത്തിൽ ധാരണയായി .

കൂടാതെ മാസ്ക്ക് ഉപയോഗം — കൈ കഴുകൽ — സാമൂഹിക അകലം പാലിക്കൽ എന്നിവയെക്കുറിച്ച് വീണ്ടും ബോധവൽക്കരണം നടത്തൽ , ആശുപത്രികളിൽ ഐ.സി.യു. കിടക്കകൾ, ഓക്സിജൻ എന്നിവ ഉറപ്പാക്കണമെന്നും , ഡൊമിസിയിലിയറി കെയർ സെന്ററും, സി.എഫ്.എൽ. ടി.സി.കളും സജ്ജമാക്കണമെന്നും, മഴക്കാല പൂർവ്വ പ്രതിരോധ നടപടികൾ ഊർജിതമാക്കണമെന്നും , വാർഡ് തല ശുചീകരണം ശക്തിപ്പെടു ത്തണമെന്നും , ആവശ്യം വരുന്ന ഘട്ടത്തിൽ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കണമെന്നും , കോവി ഡ് — പാലിയേറ്റീവ് രോഗികൾക്ക് മരുന്നുകൾ വീട്ടിൽ എത്തിക്കുന്നതിനുള്ള നടപടി ഉണ്ടാകണമെന്നും, ഇതിനെല്ലാമായി യുവജന സംഘടനകളുടെ കൂട്ടായ പ്രവർത്തനം സഘടിപ്പിക്കണമെന്നും യോഗത്തിൽ തീരുമാനമായി.

പി ഡബ്ല്യു. ഡി റസ്റ്റ് ഹൗസിൽ വച്ച് ചേർന്ന യോഗത്തിൽ കാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ പവിത്രൻ , കാറളം പഞ്ചായത്ത് പ്രസിഡണ്ട് സീമ കെ.നായർ.എം ,മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് . ജെ . ചിറ്റിലപ്പിള്ളി , വേളൂക്കര പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ് . ധനീഷ് , പൂമംഗലം പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. തമ്പി , പടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ലത സഹദേവൻ , മുരിയാട് പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് ഷീല ജയരാജ് , ആളൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ . എം.എസ് . വിനയൻ , ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോൾ പഞ്ചായത്ത്– നഗരസഭ സെക്രട്ടറിമാർ ആരോഗ്യ വിഭാഗം പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top