കരുവന്നൂരിൽ കാറിടിച്ച്‌ വളഞ്ഞ ഇലക്ട്രിക്ക് പോസ്റ്റ് 48 ദിവസമായിട്ടും മാറ്റി സ്ഥാപിച്ചിട്ടില്ല

കരുവന്നൂര്‍ : കരുവന്നൂര്‍ കെഎസ്ഇബി യുടെ പരിധിയിൽ വരുന്ന തേലപ്പിള്ളി സെന്‍ററിൽ മാർച്ച് 2 ന് കാറിടിച്ച്‌ വളഞ്ഞൊടിഞ്ഞ ഇലക്ട്രിക്ക് പോസ്റ്റ് ഇന്നേക്ക് 48 ദിവസമായിട്ടും മാറ്റി സ്ഥാപിച്ചിട്ടില്ല. വാർഡ് കൗൺസിലർ(5 -ാം വാർഡ്) അജിത് കുമാർ പല തവണ ഇലക്ട്രിസിറ്റി ബോർഡിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇതുവരെയും ഒരു നടപടിയും ഇലക്ട്രിസിറ്റി ബോർഡ് അധികാരികൾ സ്വീകരിച്ചിട്ടില്ല. വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരേപോലെ ബുദ്ധിമുട്ടുണ്ടാക്കുകയും ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയായി നിൽക്കുന്ന ഇലക്ട്രിക്ക് പോസ്റ്റ് എത്രയും വേഗം മാറ്റി സ്ഥാപിച്ചില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കൗൺസിലർ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top