വള്ളിവട്ടം യൂണിവേഴ്സൽ എൻജിനിയറിംഗ് കോളേജ് പി.എം.കെ.വി.വൈ കോൺവൊക്കേഷൻ സെറിമണി നടത്തി

വെള്ളാങ്ങല്ലൂർ : വള്ളിവട്ടം യൂണിവേഴ്സൽ എൻജിനിയറിംഗ് കോളേജ് പി.എം.കെ.വി.വൈ സെന്ററിൽ വച്ച് നടത്തിയ ഡൊമസ്റ്റിക് ടാറ്റ എൻട്രി ഓപ്പറേറ്റർ, ജൂനിയർ സോഫ്ട്‍വെയർ ഡെവലപ്പർ എന്നി കോഴ്‌സുകളിൽ പാസ്സായ വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ സെറിമണി നടത്തി. യൂണിവേഴ്സൽ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ വി.കെ ഷംസുദ്ധിൻ അദ്ധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. എം. മുകേഷ് വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ജോസ്. കെ.ജേക്കബ് , ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് പ്രേം ജോ.പാലത്തിങ്കൽ, പി.എം.കെ.വി.വൈ ഡിസ്ട്രിക്റ്റ് സ്കിൽ കോ – ഓർഡിനേറ്റർ, മഹിമ പി.എം.കെ.വി.വൈ കോളേജ് കോ-ഓർഡിനേറ്റർ ആന്റോണിയോ ജോസഫ്, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ഹർദേഷ് ശ്രീധരൻ എന്നിവർ സംസാരിച്ചു.

Leave a comment

Top