വാക്സിനേഷൻ സെന്റർ തന്നെ രോഗവ്യാപന കേന്ദ്രമാകുന്നു – ആം ആദ്മി പാർട്ടി

ഇരിങ്ങാലക്കുട : കേരളത്തിലെമ്പാടും നഗരങ്ങളിലും ഗ്രാമങ്ങളിലും ആശുപത്രികളിലും വാക്സിനേഷൻ സെന്ററുകളിലും ഉണ്ടാകുന്ന വൻ ജനക്കൂട്ടം മൂലം ഈ സെന്ററുകൾ തന്നെ രോഗവ്യാപനസാധ്യത വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നതായി ആം ആദ്മി പാർട്ടി സ്റ്റേറ്റ് കോ-ഓർഡിനേറ്റർ പി.സി സിറിയക് അഭിപ്രായപ്പെട്ടു. കോവിഡിനെ രണ്ടാം വരവിന്‍റെ തീവ്രത കണ്ടു കേന്ദ്ര സംസ്ഥാന സർക്കാരുകൾ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു ആൾ കൂട്ടം ഒഴിവാക്കണം എന്ന് നിഷ്കർഷിക്കുമ്പോൾ തന്നെ വാക്സിനേഷനു വേണ്ടിയുള്ള ഈ ആൾക്കൂട്ടം വിരോധാഭാസമാണ്. കോവിഡിന്റെ ആക്രമണത്തിൽ നിന്നും രക്ഷനേടാൻ വാക്സിൻ തേടിയെത്തിയിരിക്കുന്ന ആൾക്കൂട്ടത്തിൽ തന്നെ വൈറസ് ബാധയേറ്റ് രോഗം പകരാനുള്ള സാധ്യത കൂടുന്നു.

വാക്സിൻ തീർന്നു എന്ന പ്രചാരണം വരുന്നതോടെ ആശുപത്രിയിലേക്ക് ജനങ്ങൾ നടത്തുന്ന നെട്ടോട്ടം ഒഴിവാക്കിയേ തീരു. ഇതിനായി ആധാർ കാർഡ്, മൊബൈൽ ഫോൺ ഇവ ഉപയോഗിച്ച് അപേക്ഷ നൽകി, സമയം നിശ്ചയിച്ചു നൽകി കഴിഞ്ഞു മാത്രം വാക്സിൻ സ്വീകരിക്കാൻ ആശുപത്രിയിൽ എത്താവു എന്ന നിർദ്ദേശം അധികൃതർ കർശനമാക്കിയാൽ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കുമെന്നും ആം ആദ്മി പാർട്ടി അഭിപ്രായപ്പെട്ടു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top