2021ലെ ശ്രീകൂടൽമാണിക്യം തിരുവുത്സവം ചടങ്ങുകൾ ഉൾപ്പടെ പൂർണമായി മാറ്റിവച്ചതായി ദേവസ്വം

ഇരിങ്ങാലക്കുട : ഏപ്രിൽ 24 മുതൽ മെയ് 4 വരെ നടക്കേണ്ടിയിരുന്ന 2021ലെ തിരുവുത്സവം കോവിഡ് വ്യാപനം മൂലം ചടങ്ങുകൾ ഉൾപ്പടെ എല്ലാ പരിപാടികളും മാറ്റിവച്ചതായി കൂടൽമാണിക്യം ദേവസ്വം അറിയിച്ചു. ഉത്സവം നടത്തിപ്പിന് ജില്ലാ ഭരണകൂടം നൽകിയ അനുമതി കോവിഡിന്‍റെ രണ്ടാം വ്യാപനം ജില്ലയിൽ തീവ്രമായതിനെ തുടർന്ന് പിൻവലിച്ചിരുന്നു. ഇതിനോടനുബന്ധിച്ച്‌ ചൊവ്വാഴ്ച അടിയന്തരമായി ചേർന്ന തന്ത്രിമാരുടെ യോഗത്തിന് ശേഷമാണ് തിരുവുത്സവം ചടങ്ങുകൾ ഉൾപ്പടെ പൂർണമായി മാറ്റിവയ്ക്കാൻ ദേവസ്വം തീരുമാനിച്ചത്. നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരി, തരണനെല്ലൂർ ജാതവേദൻ നമ്പൂതിരി, അണിമംഗലം അനിയൻ നമ്പൂതിരി, വാസുദേവൻ നമ്പൂതിരി, എൻ.പി. പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ എ.എം സുമ, പ്രസിഡന്‍റ്  യു.പ്രദീപ് മേനോൻ മറ്റു ഭരണസമിതി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top